അടൂർ : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ അടൂർ സബ് സെന്ററിൽ ആരംഭിക്കുന്ന ഡിഗ്രി പാസായവർക്കായി ഒരു വർഷം ദൈർഘ്യമുള്ള പി.ഡി.ജി.സി.എ,പ്ളസ് ടു പാസായവർക്കായി ആറ് മാസം ദൈർഘ്യമുള്ള ഡി. സി. എ (എസ്), എസ്. എസ്. എൽണ സി പാസായവർക്കായി ഒരു വർഷം ദൈർഘ്യമുള്ള ഡി.സി.എ, നാല് മാസം ദർഘ്യമുള്ള ഡേറ്റാ എൻട്രി ആന്റ് ഓഫീസ്ട്ടോമേേൻ (ഇംഗ്ളീഷ് ആന്റ് മലയാളം) എന്നീ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. www.lbscenter.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺ ലൈനായി അപേക്ഷിക്കാം. എസ്. സി, എസ്. ടി, ഒ. ഇ. സി കുട്ടികൾ ഫീസ് അടയ്ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ അടൂർ എൽ.ബി.എസ് സെന്റർ ഓഫീസുമായി നേരിട്ടോ, 9947123177 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.