പത്തനംതിട്ട : ട്രേഡ്യൂണിയൻ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി രാജ്യത്തെരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി ഇന്ന് സേവ് ഇന്ത്യ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി ടി. യു.സി.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നേ ദിവസം കൊവിഡ്19 പ്രകാരം സമരങ്ങൾ കോടതി നിരോധിച്ച സാഹചര്യത്തിൽ സംയുക്ത ട്രേഡ് യൂണിയൻ മുന്നോട്ടുവെയ്ക്കുന്ന മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ച് അവരവരുടെ വീടുകൾക്കു മുമ്പിലുംപ്രതഷേധ ദിനം ആചരിക്കുക എന്നതാണ് തീരുമാനം. പെട്രോളിയം വിലവർദ്ധനവിനെതിരെയും, റെയിൽവേ, കൽക്കരി, ബി.പി.സിഎൽ,ബാങ്ക്,പ്രതിരോധം തുടങ്ങിയ സ്വകാര്യവൽക്കരിക്കാനും ഒപ്പം തൊഴിൽ നിയമങ്ങൾ തൊഴിലാളി വിരുദ്ധമായഭേദഗതി ചെയ്യുന്നതിനും എതിരായിട്ടാണ് ഈ സമരം നടക്കുന്നതെന്ന് ജില്ലാ കമ്മിറ്റിപ്രസ്താവനയിൽ പറഞ്ഞു. യോഗത്തിൽ ടി.യു.സി.ഐ സംസ്ഥാന കമ്മിറ്റിയംഗം പി. രാജീവ്അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഐ.ജോസഫ്,കെ.ജി. ഷാജി, വി.വി. മാത്യുതുടങ്ങിയവർ സംസാരിച്ചു.