പത്തനംതിട്ട : മത്തായിയുടെ കുടുംബത്തിന് നീതി നിഷേധിക്കുന്ന സമീപനം പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്ന് ശിവസേന പത്തനംതിട്ട ജില്ലാകമ്മിറ്റി ആരോപിച്ചു. സംഭവം നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും കാരണക്കാരായ വനപാലകരെ സംരക്ഷിക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നത്. തെറ്റു ചെയ്തവരെ നിയമത്തിന് മുന്നിൽകൊണ്ടുവരണം. മത്തായിയുടെ ഭൗതിക ശരീരം മറവു ചയ്യാനുള്ള നടപടി സ്വീകരിക്കണം.അല്ലാത്ത പക്ഷം ശിവസേനശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്നു ജില്ലാകമ്മിറ്റി അറിയിച്ചു. കോന്നി നിയോജക മണ്ഡലം ഭാരവാഹി യോഗത്തിലാണ് തീരുമാനം എടുത്തത്. ജില്ലാ കൺവീനർ ദിലീപ് ചെറുവള്ളി, ജില്ലാ കോഡിനേറ്റർ അദീപ്ചന്ദ്രൻ, ജില്ലാ സംഘടന സെക്രട്ടറി, പുല്ലാട് രാജേഷ്, രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.