മല്ലപ്പള്ളി :വെള്ളപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവരെ താമസിപ്പിക്കുവാൻ അടിയന്തരമായി ദുരിതാശ്വസ ക്യാമ്പുകൾ ആരംഭിക്കണമെന്ന്‌കോൺഗ്രസ് മല്ലപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ മല്ലപ്പള്ളി ടൗൺ, മുട്ടത്തുമൺ, പുന്നമറ്റം, മുരണി, കീഴ്‌വായ്പുർ തെക്കേഭാഗം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ വീടുകളിൽ വെള്ളം കയറി മറ്റൊരിടത്തേക്കുംപോകുവാൻ നിവൃത്തിയില്ലാതെ ബുദ്ധിമുട്ടുകയാണ്.കൊവിഡ് കാലമായതിനാൽ അടുത്തുള്ള വീടുകളിൽപോലും അഭയം പ്രാപിക്കുവാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. മുൻപ് ദുരിതാശ്വാസ ക്യാമ്പായി പ്രെവർത്തിച്ചിരുന്ന കീഴ്‌വായ്പൂര് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ ഇപ്പോൾകോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രമാക്കിയതോടുകൂടി അവിടേക്കുംപോകുവാൻ പറ്റുന്നില്ല. നിലവിൽ കൊവിഡ്‌രോഗികൾ അവിടെ ഇല്ലാത്ത സാഹചര്യത്തിൽ താല്ക്കാലിക ദുരിതാശ്വസ ക്യാമ്പായി ഉപയോഗിക്കണമെന്നും, ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ ഭക്ഷണവും, മരുന്നും എത്തിച്ചുനൽകുവാൻവേണ്ട നടപടി സ്വികരിക്കണമെന്നുംയോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് കെ. ജി. സാബു അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ കീഴ്‌വായ്പൂര് ശിവരാജൻ നായർ,ടി.ജി. രഘുനാഥപിള്ള, തമ്പികോട്ടച്ചേരിൽ, എ.ഡി.ജോൺ,ടി.പി.ഗിരീഷ്‌കുമാർ, ബിജു പുറത്തൂടൻ,റെജി പമ്പഴ,ബാബു താന്നിക്കുളം, സജി ഈപ്പൻ,തോമസ്‌കുട്ടി വടക്കേക്കര, മധു പുന്നാനിൽ, അനിത ചാക്കോ, ബിജി വർഗീസ്, പി. എസ്. രാജമ്മ, പ്രിൻസി കുരുവിള എന്നിവർ സംസാരിച്ചു.