തിരുവല്ല: വൈദ്യുതി ബോർഡ് മുൻ എക്‌സിക്യുട്ടീവ് എൻജിനീയർ മാവേലിക്കര പോളച്ചിറയ്ക്കൽ പരേതനായ പി.കെ.കോശിയുടെ ഭാര്യ ഏലിയാമ്മ കോശി (കുഞ്ഞൂഞ്ഞമ്മ- 90) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 12.30ന് മാവേലിക്കര തഴക്കര മാർത്തോമ്മാപള്ളിയിൽ . കുറിച്ചി കോലത്തുകളത്തിൽ കുടുംബാംഗമാണ്. മക്കൾ: ഉമ്മൻ കോശി (റിട്ട. സീനിയർ മാനേജർ, കാനറ ബാങ്ക്), ജോൺ കോശി (മുൻ ഡയറക്ടർ, എൻപിസി), ജോർജ് കോശി (റിട്ട. ചീഫ് മാനേജർ, എസ്ബിഐ), ഷാജി കോശി (റിട്ട. ഇന്ത്യ ബിസിനസ് ഹെഡ്, റോയൽ എൻഫീൽഡ്), അന്ന പ്രിയ കോശി (ഗ്രൂപ്പ് ഹെഡ്, വിഎസ്എസ്‌സി). മരുമക്കൾ : ഷൈനി ഉമ്മൻ കിഴക്കേയറ്റം (ഡ്യൂഡ്രോപ്‌സ് ബ്രൈഡൽ മേക്കോവർ, തിരുവനന്തപുരം), സൂസൻ ജോൺ കൈതയിൽ, എലിസബത്ത് ഫിലിപ്പ് കല്ലേലിൽ (പ്രിൻസിപ്പൽ, ഐഎച്ച്ആർഡി കോളേജ്, പുതുപ്പള്ളി), അനു എലിസബത്ത് കോശി കച്ചുകുഴിയിൽ (സീനിയർ ഡയറക്ടർ, ക്യാപ്‌ജെമിനി, ചെന്നൈ), അനിൽ എം. ജോസഫ് കിഴക്കേത്തലയ്ക്കൽ (റിട്ട. അഡീഷനൽ ഡയറക്ടർ, സോയിൽ സർവേ)