ചിറ്റാർ: കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട പൊന്നുവിന്റെ കുടുംബത്തിനു നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ ആരംഭിച്ച അനശ്ചിതകാല റിലേ സത്യാഗ്രഹം അഞ്ചു ദിവസം പിന്നിട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, സജി കൊട്ടയ്ക്കാട്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ റോയിച്ചൻ എഴിക്കകത്ത്, എസ്. സന്തോഷ് കുമാർ എന്നിവരാണ് അഞ്ചാം ദിവസത്തെ സത്യാഗ്രഹത്തിൽ പങ്കെടുത്തത്. സത്യാഗ്രഹസമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീർ വെള്ളത്തറയിൽ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നാളെ ഐ.എൻ.ടി.യു.സി നേതൃത്വത്തിലാണ് സമരം.