പത്തനംതിട്ട: മൂഴിയാർ - കക്കി റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. മൂഴിയാറിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ജെ.സി.ബി ഉപയോഗിച്ച് ഗതാഗത തടസം നീക്കുന്നതിന് പൊതുമരാമത്ത് നിരത്തു വിഭാഗം നടപടി തുടങ്ങി. ഗവിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു.