പത്തനംതിട്ട : കാതോലിക്കറ്റ് കോളജ് പൂർവ വിദ്യാർത്ഥി അടൂർ പ്രണവത്തിൽ ജെ.പ്രണവിനെ കോളജ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസ് മുഖേന നടത്തിയ പൂർവവിദ്യാർത്ഥി സംഗമത്തിൽ അനുമോദിച്ചു. എല്ലാ വർഷവും നടത്തിവരുന്ന പൂർവ വിദ്യാർത്ഥി സംഗമം കൊവിഡ് സാഹചര്യത്തിലാണ് ഈ വർഷം ഓൺലൈനായി സംഘടിപ്പിച്ചത്. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ് പിൻസിപ്പൽ ഡോ.മാത്യു.പിജോസഫ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ് സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറി ഡോ.ആർ.സുനിൽകുമാർ ,ജോയ്ന്റ് സെക്രട്ടറി ഷാജി മഠത്തിലേത്ത്, ട്രഷറർ ഡോ.സുനിൽ ജേക്കബ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഇഡ്യയുടെ വിവിധ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള അലുമ്‌നി ഭാരവാഹികൾ, ജനറൽ കൗൺസിൽ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞവർഷം എം.ജി സർവകലാശാലാ കോളേജുകളിൽ ഏറ്റവും കൂടുതൽ റാങ്കുകൾ നേടിയ കാതോലിക്കറ്റ് കോളജിനേയും അലുമ്‌നി അസോസിയേഷൻ അനുമോദിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകളും അവാർഡുകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോളജിൽ വിതരണ ചെയ്യുന്നതിനും യോഗം തിരുമാനിച്ചു.