പത്തനംതിട്ട- ജില്ലയിൽ ഇന്നലെ 38 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും ഏഴുപേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു.
ജില്ലയിൽ ഇതു വരെ 1770 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 823 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ് മൂലം ജില്ലയിൽ ഇതുവരെ രണ്ടുപേർ മരിച്ചു. ഇന്നലെ 116 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1480 . ജില്ലക്കാരായ 288 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 276 പേർ ജില്ലയിലും 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 77 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 54 പേരും അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 43 പേരും പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 33 പേരും ഇരവിപേരൂർ സിഎഫ്എൽടിസിയിൽ ഒരാളും കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളജ് സിഎഫ്എൽടിസിയിൽ 65 പേരും ഐസൊലേഷനിലുണ്ട്.
സ്വകാര്യ ആശുപത്രികളിൽ 22 പേർ ഐസൊലേഷനിലുണ്ട്.