09-kodikkuniil-suresh
ചെങ്ങന്നൂർ കോലാമുക്കം ഭാഗത്ത് വെള്ളം കയറിയ ഭാഗങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി. സന്ദർശിക്കുന്നു. നഗരസഭാ ചെയർമാൻ കെ.ഷിബു രാജൻ സമീപം.

ചെങ്ങന്നൂർ: നഗരസഭാ ദ്രേശത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളും വെള്ളം കയറിയ സ്ഥലങ്ങളും കൊടിക്കുന്നിൽ സുരേഷ് എം.പി.സന്ദർശിച്ചു. താലൂക്ക് ഓഫീസിലെത്തി തഹസിൽദാർ എസ്.മോഹനൻപിള്ള അടക്കമുള്ള ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തി.നഗരസഭാ ചെയർമാൻ കെ.ഷിബുരാജനും എം.പി.യ്‌ക്കൊപ്പം ഉണ്ടായിരുന്നു.