പന്തളം :നഗരസഭയിൽ ഒരു ക്യാമ്പ് തുടങ്ങി.. മുടിയൂർക്കോണം എം.ടി.എൽ പി സ്‌കൂളിലാണ് ക്യാമ്പ് . 15 ഓളം കുടുംബങ്ങളെ അവിടേക്ക് മാറ്റി. മുടിയൂർക്കോണം പാലത്ര മണ്ണിൽ വീട്, വാളാച്ചാൽ പുത്തൻ വീട്, സേതു ഭവനം തുടങ്ങിയ വീടുകളിൽ വെള്ളം കയറി. പുതുമന നാഥനടി വടക്കേ ചെറുകോണം എന്നിവിടങ്ങളിലെ 12 ഓളവും കടയ്ക്കാട്ട് 4 വീടുകളിലും വെള്ളം കയറി ആളുകളെ മാറ്റിപാർപ്പിച്ചു. മുടിയൂർക്കോണത്തെ
30ാളം വീട്ടുകാർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മഴ തുടർന്നാൽ ഇന്ന് മുതൽ കൂടുതൽ ക്യാമ്പുകൾ തുടങ്ങേണ്ടി വരും, മുടിയൂർക്കോണം, തോട്ടക്കോണം, തോന്നല്ലൂർ, കുരമ്പാല, പൂഴിക്കാട്, ചിറമുടിമേഖലകളിൽ കാർഷിക വിളകൾ വെള്ളം കയറി നശിച്ചു തുടങ്ങി