റാന്നി: മഴയുടെ ശക്തി കുറഞ്ഞതോടെ റാന്നിയിൽ വെള്ളം ഒഴിഞ്ഞു .പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മാമുക്ക്, ഇട്ടിയപ്പാറ സെൻട്രൽ ജംഗ്ഷൻ, ചെത്തോംകര, കാവുങ്കൽപ്പടി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് മൂലം പ്രധാന പാതയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇന്നലെ രാവിലെ വെള്ളം ഇറങ്ങിയതോടെ ഗതാഗതം പുനരാരംഭിച്ചു.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടും ഒഴിവായി. വെള്ളം കയറിയ കടകൾ വൃത്തിയാക്കുന്നതിനാൽ ഇന്നലെ കടകൾ പ്രവർത്തിച്ചില്ല.
താലൂക്കിൽ പതിനൊന്ന് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.പെരുനാട് നാല്, കൊല്ലമുള നാല് ,അങ്ങാടി രണ്ട്, പഴവങ്ങാടി ഒന്ന് ക്രമത്തിലാണ് ക്യാമ്പ്.