പത്തനംതിട്ട : മഴക്കെടുതികൾ മൂലം പല പ്രദേശങ്ങളിലും കുട്ടികൾക്ക് പൊതു വിദ്യാഭാസ വകുപ്പ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ കാണാൻ കഴിയാത്ത സാഹചര്യത്തിൽ 10 മുതൽ 12 വരെ പുനഃ സംപ്രേക്ഷണം നടത്തും. പുതിയ ക്ലാസുകൾക്ക് പകരം ഓഗസ്റ്റ് അഞ്ചു മുതൽ ഏഴു വരെ സംപ്രേക്ഷണം ചെയ്ത ക്ലാസുകൾ യഥാക്രമം 10 മുതൽ 12 വരെ പുനഃസംപ്രേക്ഷണം ചെയ്യും.