ചെങ്ങന്നൂർ: മുൻ വർഷങ്ങളിലെ പ്രളയത്തിന്റെ ദുരിതങ്ങൾ കണ്ട ചെങ്ങന്നൂർ കെ..എസ്.ആർ.ടിസി ജീവനക്കാർ ഈ വർഷം കരുതലോടെ ജനങ്ങളോടൊപ്പം. തലക്ക് മീതെ വെള്ളം ഉയർന്നാൽ അതിനു മുകളിൽ വള്ളം ഓയിൽ ബാരൽ, ട്യൂബുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടങ്ങളിൽ ആളുകളെ സുരക്ഷിതമായ താവളങ്ങളിൽ എത്തിക്കും. ഇതിനോട് അനുബന്ധമായി രണ്ട് ബസുകളും മറ്റ് സാധനങ്ങളും ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ റെസ്‌ക്യൂ ടീം തയാറാക്കികഴിഞ്ഞു. ചെങ്ങന്നൂർ എ.ടി.ഒ കെ.അജിയുടെ നിർദ്ദേശപ്രകാരം ഡിഇ സന്തോഷ് ജോസഫ് റെസ്‌ക്യൂ ടീം തയാറാക്കി നേതൃത്വം നൽകുന്നു. 24 മണിക്കൂറും ഈ ടീമിന്റെ സേവനം ലഭ്യമാണ്. ഇതിനായി 0479 2452352 എന്ന നമ്പറിൽ ബന്ധപ്പെടാം.