തണ്ണിത്തോട്: കോന്നി - തണ്ണിത്തോട് റോഡിൽ ശനിയാഴ്ച വൈകിട്ട് ഇറങ്ങിയ കാട്ടാനക്കൂട്ടം ഞായറാഴ്ച പുലർച്ചെ വരെ റോഡിൽ നിലയുറപ്പിച്ചു. തുടർച്ചയായി മഴ പെയ്തു കൊണ്ടിരിക്കുന്നതിനാൽ വാഹനങ്ങളിൽ യാത്ര ചെയ്തിരുന്നവർ തൊട്ടടുത്തെത്തിയപ്പോഴാണ് കാട്ടാനകൂട്ടത്തെ കണ്ടത്. എട്ടോളം വരുന്ന കാട്ടാനകൾ രാത്രി മുഴുവൻ പേരുവാലി മുതൽ അടവി വരെയുള്ള റോഡരിൽ നിലയുറപ്പിച്ചിരുന്നു. മരച്ചില്ലകൾ റോഡിൽ ഒടിച്ചിട്ടു.. ഇതുമൂലം രാവിലെ ഗതാഗതം തടസപ്പെട്ടു.