പത്തനംതിട്ട : പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പറഞ്ഞു.
കനത്ത മഴയും കാറ്റും മൂലം ജില്ലയിൽ നിരവധി പ്രദേശങ്ങളിൽ വൃക്ഷങ്ങൾ വീഴുകയും കൃഷി നാശം സംഭവിക്കുകയും പ്രളയം മൂലം വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
അതുപോലെ തന്നെ വീടുകളിൽ വെള്ളം കയറിയത് മൂലം നിരവധി ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നിട്ടുണ്ട്. പലരുടെയും ഉപജീവന മാർഗങ്ങൾ ഇല്ലാതായി. വീടുകൾക്ക് ഉണ്ടായിട്ടുള്ള നാശ നഷ്ടങ്ങൾ പരിഹരിക്കുന്നതിനും കൃഷി നാശത്തിനും ആവശ്യമായ സഹായം നൽകാൻ സർക്കാർ തയാറാവണമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആവശ്യപ്പെട്ടു.