പന്തളം : കൃഷി വകുപ്പിന്റെ കീഴിലുള്ള ഏക കരിമ്പുൽപാദന കേന്ദ്രമാമായ പന്തളത്തെ കൃഷിഫാമിൽ വെള്ളം കയറി നാശനഷ്ടം. 13 ഏക്കറിൽ കരിമ്പ് കൃഷി ചെയ്തിരുന്നു. ഏഴേക്കറോളം വെള്ളത്തിനടിയിലായി.
ചിറ്റയം ഗോപകുമാർ എം.എൽ..എ പ്രദേശം സന്ദർശിച്ചു.ജില്ലാ കൃഷി ഓഫീസർ അനില മാത്യു, ഡെപ്യൂട്ടി ഡയറക്ടർ ലൂയിസ് മാത്യു, പന്തളം ഫാമിലെ കൃഷി ഓഫീസർ വിമൽ, പന്തളം നഗരസഭ കൃഷി ഓഫീസർ ശ്യം കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.