പത്തനംതിട്ട : കൊവിഡിന്റെ പശ്ചാത്തലത്തിൽ റെയിൽവേ വൈദ്യുതി കൽക്കരി പ്രതിരോധമേഖല ബഹിരാകാശ ഗവേഷണം ബി.പി.സി എൽ പൊതുമേഖലാ സ്വകാര്യ വൽക്കരണ നീക്കം ഉപേക്ഷിക്കുക , തൊഴിൽ നിയമങ്ങൾ എന്നിവ ഓർഡിനൻസുകൾ വഴി റദ്ദാക്കുന്ന നടപടി നിറുത്തലാക്കുക ,പെട്രോൾ ഡീസൽ വില വർദ്ധനവ് പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യത്തെ സംയുക്ത ട്രേഡ് യൂണിയനുകൾ ഓഗസ്റ്റ് 9 ന് ആഹ്വാനം ചെയ്ത സേവ ഇന്ത്യാ ദിനം
സി.ഐ.ടി യു പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുപടിക്കൽ നടത്തിയ തൊഴിലാളി ധർണ ഏരിയാ പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ.അബ്ദുൽ മനാഫ് ,ഇ.കെ ബേബി,കെ.ടി മോഹനൻ കെ.വൈ ബേബി എന്നിവർ പങ്കെടുത്തു