പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 30 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
അടൂർ നഗരസഭയിലെ 19, 20, 21 വാർഡുകളിൽ ഇന്നലെ മുതൽ ഏഴു ദിവസത്തേക്ക് കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പ്രഖ്യാപിച്ചിരുന്ന കണ്ടൈൻമെന്റ് സോൺ നിയന്ത്രണം 10 മുതൽ ഏഴു ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു.
പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, 15, ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, നിരണം ഗ്രാമപഞ്ചായത്തിലെ വാർഡ് മൂന്ന് എന്നിവയെ കണ്ടൈൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
..