പത്തനംതിട്ട : നദിയിൽ ജലനിരപ്പ് ഉയർന്നാൽ ആവശ്യമായ സുരക്ഷ സംവിധാനങ്ങളെല്ലാം ക്രമീകരിച്ചിട്ടുള്ളതായി രാജു എബ്രഹാം എം.എൽ.എ പറഞ്ഞു. എൻഡിആർഎഫ് സംഘം റാന്നിയിൽ ക്യാമ്പ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്‌സിന്റെ രണ്ടു യൂണിറ്റുകളും ഉൾപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ എട്ട് കുട്ടവഞ്ചികളും വാടി കടപ്പുറത്തു നിന്ന് അഞ്ച് മത്സ്യബന്ധന ബോട്ടുകളും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
നദിയിലെ ജലനിരപ്പ് വീക്ഷിക്കുന്നതിന് പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രി ജലനിരപ്പ് ഉയർന്നാൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നും ആളുകൾ സ്വയം ഒഴിഞ്ഞു പോകാനും നിർദേശം നൽകിയിട്ടുണ്ട്. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോസ്‌വേ മുങ്ങിപ്പോയതിനാൽ ഒറ്റപ്പെട്ടുപോയ അരയാഞ്ഞിലി മണ്ണ്, കുരുമ്പൻമൂഴി എന്നിവിടങ്ങളിൽ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണങ്ങൾ കരുതിയിട്ടുണ്ട്. സ്‌കൂളുകളിൽ ക്യാമ്പുകൾ തുടങ്ങാനുള്ള നിർദേശം നൽകിയിട്ടുള്ളതായി എംഎൽഎ പറഞ്ഞു. റാന്നിയിലെ രണ്ടു പെട്രോൾ പമ്പുകൾ ആയിരം ലിറ്റർ ഡീസൽ വീതം പ്രത്യേകം കരുതിവയ്ക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
വെള്ളപ്പൊക്കം ഉണ്ടായാൽ പരമാവധി രക്ഷാപ്രവർത്തനങ്ങൾ നടത്താൻ യുവജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ൽ 500ൽ അധികം ചെറുപ്പക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിന് ഏറ്റവും കൂടുതൽ നേതൃത്വം നൽകിയത് യുവജനങ്ങളും ഫയർഫോഴ്‌സും