ചെങ്ങന്നൂർ : പരുമല റോഡിൽ കിളിയന്തറ, പാണ്ടനാട് പഞ്ചായത്ത് എന്നീഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി. ആർ.കെ.വി സ്‌കൂളിന് പടിഞ്ഞാറ് ഭാഗത്തെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. ആർ.കെ.വി നാക്കട റോഡ്, അടിക്കാവ് ദേവിക്ഷേത്രം എന്നീ ഭാഗങ്ങളിൽ പമ്പാനദി കരകവിഞ്ഞ് ഒഴുകുകയാണ്. പറമ്പത്തൂർപടി ബുധനൂർ റോഡ് തുരുത്തിക്കാവ് കോളനി റോഡ് 1,10, 11, 12, 13 വാർഡുകളിൽ പൂർണമായും വെള്ളം കയറി. കുത്തിയതോട്, മുറിയായിക്കര ഭാഗങ്ങളിൽ ഇന്നലെ രാവിലെ മുതൽ വൈദ്യുതി ബന്ധമില്ല. പഞ്ചായത്ത് മെമ്പറുടെ നേതൃത്യത്തിൽ ഒരു സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇവിടങ്ങളിലെ കുടുംബങ്ങളെ ചെങ്ങന്നൂർ എൻജിനിയറിംഗ് കോളേജ് പരുമല പമ്പാ കോളേജ് എന്നീ കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.