v
.

പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്ന് പന്തളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി രക്ഷാപ്രവർത്തനത്തിന് നാല് വള്ളങ്ങളുമായി കൊല്ലത്തുനിന്നുള്ള മത്സ്യത്തൊഴിലാളികൾ ഇന്നലെ രാത്രി 7.30 ഓടെ പന്തളത്ത് എത്തി .അതിൽ ഒരു വള്ളം തുമ്പമൺ പഞ്ചായത്തിലേക്ക് അയച്ചു. 3 എണ്ണം പന്തളം നഗരസഭ പ്രദേശത്തുണ്ട്. . പൂഴിക്കാട് കിടങ്ങയം ഒറ്റപ്പെട്ടു .ഇവിടുത്തെ 5 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. പന്തളത്ത്നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നൂറോളം കുടുംബങ്ങളെ വെളളം കയറിയ വീടുകളിൽ നിന്ന് ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. മുടിയൂർക്കോണം എം.ടി എൽ പി സ്‌കൂൾ ,പൂഴിക്കാട് ഗവ: യൂപി.സ്‌കൂൾ ചേരിക്കൽ ,എസ്.വി.എൽ പി സ്‌കൂൾ മങ്ങാരം, എം.എസ് എം എൽ .പി .എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ തുടങ്ങിയത്. മുടിയൂർക്കോണം ചേരിക്കൽ, തോട്ടക്കോണം, മങ്ങാരം പൂഴിക്കാട് കൊല്ലായിൽ,ചിറ മുടി, മണപ്പുഴ, മണത്തറ, കിടങ്ങേത്ത്, തൈയ്യ് മുക്കേൽ കടയ് ക്കാട്എന്നിവിടങ്ങളിലാണ് കൂടുതൽ വീടുകളിൽ വെളളം കയറിയത്.ചിറ്റയം ഗോപകുമാർ എം.എൽ എ, പന്തളം നഗരസഭാ അദ്ധ്യക്ഷ റ്റി.കെ.സതി. വൈസ് ചെയർമാൻ 'ജയൻ, കൗൺസിലർ രാധാ രാമചന്ദ്രൻ, ആനിജോൺ തുണ്ടിൽ ,നിഷാ ബിൽസൺ, എ.ഷാ സെക്രട്ടറി ബിനു ജീ. പന്തളം സി.ഐ.എസ്.ശ്രീകുമാർ, അടൂർതഹസീൽദാർ ബീന എസ് ഹനീഫ വില്ലേജ് ഓഫീസർ ജെ.സി ജു, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ അൻവർഷ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ജീവനക്കാരും ദുരിതാശ്വാസ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.