id-card

പത്തനംതിട്ട- അട്ടത്തോട് മുതൽ ചാലക്കയം വരെ റോഡിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ച് ജില്ലാ ജില്ലാ കളക്ടർ പി.ബി. നൂഹ് ഉത്തരവായി. മണ്ണാറക്കുളഞ്ഞി പമ്പ റോഡിൽ അട്ടത്തോടിനും ചാലക്കയത്തിനും ഇടയിലുള്ള ഭാഗത്ത് നിരവധി സ്ഥലങ്ങളിൽ മണ്ണ് ഇടിയുന്ന തരത്തിൽ റോഡ് കീറി വിള്ളലും താഴ്ച്ചയും ഉണ്ടായ പശ്ചാത്തലത്തിലാണ് നിരോധനം

താത്കാലിക പാത രൂപീകരിക്കുന്നതിന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തി.