തെങ്ങമം : കുടുംബവഴക്കിനെതുടർന്ന് മകന്റെ അടിയേറ്റ് അച്ഛൻ ഗുരുതരാവസ്ഥയിൽ. തെങ്ങമം മന്ദിരംമുക്ക് ആലിന്റെ കിഴക്കതിൽ ചന്ദ്രൻകുട്ടിയെന്നുവിളിക്കുന്ന രാമചന്ദ്രകുറിപ്പി(68)നാണ് മകൻ ശ്രീകുമാറിന്റെ അടിയേറ്റത്. മദ്യപിച്ചെത്തിയ ശ്രീകുമാർ പിതാവുമായി വഴക്കുണ്ടാകുകയും കൂന്താലിയെടുത്ത് അടിക്കുകയായിരുന്നു. തലക്കുപുറകുവശത്ത് ഗുരുതരമായി പരുക്കേറ്റ രാമചന്ദ്രകുറുപ്പ് കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണവിഭാഗത്തിലാണ് . ശ്രീകുമാറിനെ അടൂർ പൊലീസ് അറസ്റ്റുചെയ്ത് റിമാന്റ് ചെയ്തു.