അടൂർ : കാൽ നൂറ്റാണ്ടിലേറെ കാലം നഗരസഭ ബഡ്ജറ്റിൽ കേട്ടുമടുത്ത വെറ്റിനറി പോളിക്ളീനിക്ക് നഗരഹൃദയത്തിൽ ഈചിങ്ങം ഒന്നിന് യാഥാർത്ഥ്യമാകും.നിർമ്മാണ പ്രവർത്തനത്തിന് തൊഴിലാളികളെ ലഭിക്കുന്നില്ലെന്ന കരാറുകാരുടെ പതിവ് വാക്കുകൾ ഇവിടെ അപ്രസക്തമാകുകയാണ്.ചിറ്റയം ഗോപകുമാർ എം. എൽ.എയുടേയും വാർഡ് കൗൺസിലർ ഷൈനി ബോബിക്കുമാണ് ഇതിന്റെ ക്രെഡിറ്റ്.അത്യാധുനിക സംവിധാനങ്ങളോടെ സംസ്ഥാനത്ത് ഇതാദ്യമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ ആശുപത്രി പ്രവർത്തനം ആരംഭിക്കുന്നതോടെ അടൂർ നഗരഹൃദയത്തിലാണ് ഏറ്റവും വലിയ പ്രധാന്യം.നഗരസഭ നിലവിൽ വന്ന കാൽ നൂറ്റാണ്ടിലേറെക്കാലമായി ഓരോ ബഡ്ജറ്റിലും തുക വകകൊള്ളിക്കുകയും ഇതിനായി നാലാം വാർഡിൽ സ്ഥലം വാങ്ങുകയും ചെയ്തു.ഈ സ്ഥലത്തോട് ചേർന്നാണ് നഗരസഭയുടെ പ്രീ -മെട്രിക് ഹോസ്റ്റൽ നിർമ്മിച്ചത്.ഇതോടെ വിദ്യാർത്ഥികൾ താമസിക്കുന്ന സ്ഥലം എന്ന നിലയിൽ മൃഗാശുപത്രിക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് നഗരസഭ സ്റ്റേഡിയത്തിനായി വാങ്ങിയ സ്ഥലത്ത്. തുടർന്നാണ് നഗരസഭ സ്റ്റേഡിയത്തോടും കൃഷിഭവനോടും ചേർന്ന് ആറാം വാർഡിൽ ഉചിതമായ സ്ഥലം കണ്ടെത്തിയത്. നഗരസഭയുടെ ഫണ്ട് വഴി യാഥാർത്ഥ്യമാകില്ലെന്ന തിരിച്ചറിവനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ എം.എൽ.എ മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലകൂടിയുള്ള മന്ത്രി കെ.രാജുവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും മൃഗസംരക്ഷണ വകുപ്പിൽ നിന്നും 9 ലക്ഷംരൂപ അനുവദിക്കുകയും ചെയ്തത്.രണ്ട് നിലയിൽ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയുള്ള കെട്ടിട നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തി.ഇനി പെയിന്റിംഗ് ജോലികൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്.ഇതോടെ കൃഷിഭവനോട് ചേർന്ന സ്ഥലത്തുതന്നെ മൃഗസംരക്ഷണ വിഭാഗവും തുറക്കും.
താഴത്തെ നിലയിലെ സൗകര്യങ്ങൾ
-ഓപ്പറേഷൻ തീയേറ്റർ
-സീനിയർ വെറ്റിനറി സർജന്റെയും വെറ്റിനറി സർജന്റെയും മുറികൾ.
-ലബോർട്ടറി,ഫാർമസി,
-മൃഗങ്ങളെ പരിശോധിക്കാനുള്ള സംവിധാനങ്ങൾ,
-കമ്പ്യൂട്ടർ സംവിധാനങ്ങൾ,
രണ്ടാം നിലയിൽ
വിശാലമായ കോൺഫ്രൻസ് ഹാൾ,
ഡോക്ടർമാർക്കുള്ള വിശ്രമമുറി.
കെട്ടിടത്തിന് ചുറ്റുമതിൽ, ഇന്റർലോക്ക് നിരത്തിയ മുറ്റം.
ജില്ലയിൽതന്നെ ഇത്രയും വിപുലവും അസ്ഥാന സൗകര്യവുമുള്ള വെറ്റിനറി പോളീ ക്ളീനിക്ക് ഇതാദ്യമാകും. ക്ഷീരസമൃദ്ധിയിലേക്ക് പോകുന്ന കർഷകർക്ക് നഗരഹൃദയത്തിൽ തന്നെ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കഴിഞ്ഞു.
ഷൈനി ബോബി,
(ആറാം വാർഡ് കൗൺസിലർ)