e
.

@ ആഘോഷമില്ലാതെ ലോക ഗജദിനം

കോന്നി : ഇമ്മിണി വലിയ ദിനമാണ് ഇന്ന്. ലോക ഗജദിനം. ആനപ്രേമികൾ ആഘോഷമാക്കുന്ന ഇൗ ദിവസം പക്ഷേ ഇത്തവണ കൊവിഡിൽ മുങ്ങിപ്പോയി.

ആനകളുടെ പ്രാധാന്യവും പ്രകൃതിയുടെ ആവാസ വ്യവസ്ഥയിൽ ഇവയുടെ പങ്കും സമൂഹത്തെ ഒാർമ്മിപ്പിക്കുകയാണ് ഇൗ ദിനാചരണം. കോന്നി ആനത്താവളത്തിലും മുൻവർഷത്തെപ്പോലെ ആഘോഷമില്ല. കേരളത്തിലെ ആനമ്യൂസിയം സ്ഥിതി ചെയ്യുന്നതും കോന്നി ആനത്താവളത്തിലാണ്. കേരളത്തിൽ 519 നാട്ടാനകളുണ്ട്. 2019 ഡിസംബറിലെ വനം വകുപ്പിന്റെ കണക്കുകൾ പ്രകാരം 521 ആനകളുണ്ടായിരുന്നെങ്കിലും അടുത്തിടെ മൂന്നെണ്ണം ചരിഞ്ഞു. 399 കൊമ്പനും 97 പിടിയും 22 മോഴകളുമാണുള്ളത്.
ഏറ്റവും പ്രായംകുറഞ്ഞ നാട്ടാന കോട്ടൂർ ആനവളർത്തൽ കേന്ദ്രത്തിലെ കണ്ണനാണ് .ഒരുവയസ്. പ്രായം കൂടിയത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ദാക്ഷായണിയും . 88 വയസ്. കണ്ണൻ കഴിഞ്ഞാൽ ഇളമുറക്കാരനായ പിഞ്ചു കോന്നി ആനത്താവളത്തിലുണ്ട്. രോഗബാധിതനായി ചികിത്സയിലാണ്.

--------------

കേരളത്തിലെ നാട്ടാനകളുടെ എണ്ണം

തൃശൂർ : 143

കോട്ടയം : 63

കൊല്ലം : 61

പാലക്കാട് : 55

തിരുവനന്തപുരം : 48

ഇടുക്കി : 48

പത്തനംതിട്ട : 25

എറണാകുളം : 23

ആലപ്പുഴ : 20

കോഴിക്കോട് : 12

വയനാട് : 10

മലപ്പുറം : 7

കാസർകോട് : 0