തണ്ണിത്തോട്: തണ്ണിത്തോട് പഞ്ചായത്തിലെ മലയോര ഗ്രാമമായ പൂച്ചക്കുളത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. ഇവിടെ നിന്നും ഒട്ടുമിക്ക കുടുംബങ്ങളും വേറെ സ്ഥലങ്ങളിലേക്ക് താമസം മാറി പോകുന്ന സ്ഥിതിയാണ്. ആൾ താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഇവിടെ നിരവധിയാണ്.പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടാനശല്യമുണ്ടങ്കിലും പൂച്ച കുളത്തെ സ്ഥിതി രൂക്ഷമാണ്. ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന കാട്ടാനകൾ കാർഷീകവിളകളും ആൾ താമസമില്ലാത്ത വീടുകളും നശിപ്പിക്കുന്നു. കാട്ടാനകളുടെ നിരന്തര സാന്നിദ്ധ്യമുള്ള ഇവിടെ പലരും തലനാരിഴയ്ക്കാണ് രക്ഷപെട്ടിട്ടുള്ളത്.വനാതിർത്തിയിലെ സൗരോർജ വേലികളും പ്രവർത്തനക്ഷമമല്ല.മുൻപ് പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയുമാണ് നാട്ടുകാർ കാട്ടാനകളെ തുരത്തിയിരുന്നത്. ഇത് പരിചിതമായതോടെ ഇവയുപയോഗിച്ചാലും ഇപ്പോൾ കാട്ടാനകൾ വനത്തിലേക്ക് മടങ്ങാറില്ല.തെങ്ങുകൾ തള്ളി മറിച്ചിട്ടാണ് ഓലയും മറ്റും ഭക്ഷിക്കുന്നത്.ഭയം മൂലം പലർക്കും വീടിന് പുറത്തിറങ്ങാൻ കഴിയുന്നില്ല. ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ പൂച്ചക്കുളത്തെ ബാക്കിയുള്ള കുടുബങ്ങളും കിടപ്പാടം ഉപേക്ഷിച്ച് പോകേണ്ട സ്ഥിതിയാണ്. രണ്ട് വർഷങ്ങൾക്ക് മുൻപ് രോഗം ബാധിച്ച കാട്ടാന നാലുദിവസം തുടർച്ചയായി ജനവാസമേഖലയിൽ നിലയുറപ്പിച്ചിരുന്നു. ഇതിന്റെ മുന്നിലകപ്പെട്ട രണ്ട് മാദ്ധ്യമ പ്രവർത്തകർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.ഒരു വർഷം മുൻപ് ഇവിടെ കിണറ്റിൽ വീണ കാട്ടാന കിണർ സ്വയം ഇടിച്ചു നിരത്തിയാണ് കുട്ടിയാനയുമായി കരയ്ക്ക് കയറിയത്.

------------------------

തണ്ണിത്തോട് പഞ്ചായത്തിൽ കാട്ടാനശല്യം ഏറ്റവും കൂടുതലുള്ള പ്രദേശമാണ് പൂച്ചക്കുളം. കാന്നത് പ്രട്ടാന ശല്യത്തിനെതിരെ താൽക്കാലീക സംവിധാനങ്ങൾ വിലപ്പോകുന്നില്ലത് പ്രധാന സംഗതി.

എം.വി.അമ്പിളി

(പഞ്ചായത്ത് പ്രസിഡന്റ്)

-------------------------

താഴേപൂച്ചക്കുളം, കാട്ടുമുറി ഭാഗത്ത് നിന്ന് 10 ഓളം കുടുബങ്ങൾ വീടുപേക്ഷിച്ച് പോയി. പൂച്ചക്കുളം തോടിനിക്കരെയുള്ള രണ്ട് കുടുംബങ്ങൾ മാത്രമേ ഇപ്പോഴിവിടെ താമസമുള്ളു.

പഞ്ചായത്തംഗം

( പി.കെ.ഗോപി )

--------------------------

-ആൾ താമസമില്ലാതെ കിടക്കുന്ന വീടുകൾ കാട്ടാനകൾ നശിപ്പിക്കുന്നു

- സമീപ ഗ്രാമങ്ങളിലെ ജനങ്ങൾക്കിന് പൂച്ചകുളത്തേക്ക് പോകാൻ ഭയം

-സന്ധ്യ മയങ്ങാൻ കാട്ടാനകൂട്ടം കാത്തിരിക്കുന്ന മലയാര ഗ്രാമമായി പൂച്ചക്കുളം മാറി

- 10 കുടുംബങ്ങൾ വീട് ഉപേക്ഷിച്ചു പോയി