ചെന്നീർക്കര : പഞ്ചായത്തിന്റെ 2020-21 വാർഷിക പദ്ധതിയുടെ ഭാഗമായ കന്നുകുട്ടി പരിപാലനം, മുട്ടക്കോഴി വളർത്തൽ (ജനറൽ), മുട്ടക്കോഴി വളർത്തൽ (എസ്.സി) എന്നീ പദ്ധതികൾക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾക്ക് നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോമിലും വാട്ടർ ടാങ്ക് (എസ്.സി) എന്ന പദ്ധതിക്ക് വെള്ളപ്പേപ്പറിലും അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ 17ന് മുൻപ് ഓഫീസിൽ ലഭ്യമാക്കേണ്ടതാണ്. മുൻ വർഷങ്ങളിൽ ഈ ആനുകൂല്യം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല.