പത്തനംതിട്ട : വിദ്യാലയാനുഭവം വീട്ടിൽ ഒരുക്കി കടമ്മനിട്ട ഗവ.എൽ.പി.സ്‌കൂൾ ശ്രദ്ധേയമാകുന്നു.ഓൺലൈൻ ക്ലാസുകളോടോപ്പം വിദൂര സംവേദന സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ക്ലാസുകളുടെ തുടർപ്രവർത്തനങ്ങൾ നൽകി വരുന്നു.ദിനാചരണങ്ങൾ പഠനാനുബന്ധ പ്രവർത്തനങ്ങളായാണ് നൽകിവരുന്നത്.നിശ്ചിത ഇടവേളകളിൽ വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായും രക്ഷിതാക്കളുമായും അദ്ധ്യാപകർ ആശയവിനിമയം നടത്തുന്നു.ഓൺലൈൻ ക്ലാസ് പി.ടി.എകളിൽ ആവേശത്തോടെയാണ് രക്ഷിതാക്കൾ പങ്കെടുത്തത്.കുട്ടികളുടെ പഠനോൽപന്നങ്ങളും രക്ഷിതാക്കളുടെ ഫീഡ് ബാക്കൂം വിലയിരുത്തുന്നു.അദ്ധ്യാപികമാരായ രോഷ്‌നി.എസ്.മായർ,രജനി.ആർ.പിള്ള,സോണിമ ഡി,പ്രഭ എന്നിവർ പ്രധമാദ്ധ്യാപിക ബിന്ദു.വി.യുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുന്നു.ക്ലാസ് പി.ടി.എ കൾക്ക് പി.ടി.എ.പ്രസിഡന്റ് സാനു പിജോൺ,മാതൃസമിതി പ്രസിഡന്റ് പ്രഭ എന്നിവർ നേതൃത്വം നൽകി.