ചിറ്റാർ : വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ ഭാര്യ ഷീബമോളും മക്കളായ സോനാ എൽസ മത്തായി, ഡോനാ എൽസ മത്തായി എന്നിവരും അമ്മ എലിയാമ്മയും സഹോദരനും ഇന്നലെ കോൺഗ്രസ് നടത്തുന്ന സത്യഗ്രഹ സമരപ്പന്തലിലെത്തി.
തൊഴുകൈകളോടുകുടി ഷീബ മൈക്കിനു മുന്നിൽ നിന്നെങ്കിലും വാക്കുകൾ മുഴുമിപ്പിക്കാനായില്ല .
. ഷിബയും കുടുംബവും സമരപ്പന്തലിൽ നിന്ന് മടങ്ങിയ ശേഷം കെ.എസ്.യു പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് ചിറ്റാർ ഫോറസറ്റ് സ്‌റ്റേഷനിലേക്ക് നീങ്ങിയത് സംഘർഷത്തിനിടയാക്കി. പൊലീസുമായുള്ള ഉന്തിലും തള്ളിലും രണ്ട് കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു .നേതാക്കളെത്തി പ്രവർത്തകരെ പിന്തിരിപ്പിച്ചു.
ഇന്നലെ കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.രതികുമാർ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. .
കെ.എസ്.യു ജില്ല സെക്രട്ടറി അലൻ ജീയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് , കെ.പി. സി. സി അംഗം പി. മോഹൻരാജ് , റിങ്കു ചെറിയാൻ ,അനിൽ തോമസ് , അഡ്വ.വി. ആർ. സോജി മെഴുവേലി , റോണി കെ. ബേബി , പ്രകാശ് പുളിക്കൻ , റോയിച്ചൻ ഏഴിക്കകത്ത് ,ബഷീർ വെള്ളത്തറ ,സലിം പി. ചാക്കോ , അൻസർ മുഹമ്മദ് , റോബിൻ മോൻസി ,ജയദേവ് , സോണി ടി. വർഗ്ഗീസ് , ബിജോ മോൻ ,ജോബ്സൺ കിഴക്കെതിൽ, ജോയൽ മാത്യു മുക്കരണത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നടക്കുന്ന റിലേ സത്യാഗ്രഹം കെ.സി ജോസഫ് എം.എൽ. എ ഉദ്ഘാടനം ചെയ്യും.