ചെങ്ങന്നൂർ: രാഷ്ട്രീയ പാർട്ടികൾ സംവരണ സീറ്റുകൾക്ക് പുറമെ ഒരു ജനറൽ സീറ്റ് നൽകണമെന്ന് ഓൾ കേരള പുലയർ മഹാസഭ ആവശ്യപ്പെട്ടു. പഞ്ചായത്തുകളും, ത്രിതല പഞ്ചായത്തുകളും, മുനിസിപ്പൽ കോർപ്പറേഷനുകളും ഉൾപ്പടെ സ്ഥാനാർത്ഥികളെ നിർണയിക്കുമ്പോൾ പട്ടികജാതി പട്ടികവർഗ സംവരണ മണ്ഡലങ്ങൾ മാത്രമാണ് ഈ വിഭാഗങ്ങൾക്ക് നൽകാറുള്ളത്.പഞ്ചായത്തുകളിലെ സ്ഥാനാർത്ഥി നിർണയത്തിൽ പട്ടികജാതി പട്ടികവർഗ വനിതാ മണ്ഡലങ്ങൾക്കു പുറമെ ഒരു വാർഡിൽ കൂടി പട്ടികജാതി പട്ടികവർഗ രാഷ്ട്രീയ പ്രവർത്തകർക്ക് ജനറൽ സീറ്റിൽ സ്ഥാനാർത്ഥിത്വം നൽകുവാൻ രാഷ്ട്രീയ പാർട്ടികൾ ആർജ്ജവം കാണിക്കണമെന്ന് ഓൾ കേരള പുലയർ മഹാസഭ ആവശ്യപ്പെട്ടു.