ചെന്നീർക്കര :പഞ്ചായത്ത് ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെപോയ അർഹരായ ഗുണഭോക്താക്കൾക്ക് www.life2020.kerala.gov.in എന്ന സൈറ്റിൽ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാനുള്ള അവസരം ആഗസ്റ്റ് 14ന് അവസാനിക്കുന്നതാണ്. 2020 ജൂലായ് 1ന് മുൻപ് റേഷൻ കാർഡുള്ള ഭൂരഹിതർ, ഭവന രഹിതരായ കുടുംബങ്ങൾക്ക് അപേക്ഷിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒരു കുടുംബമായിട്ടാണ് പരിഗണിക്കുന്നത്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് ഈ നിബന്ധനയിൽ ഇളവുണ്ടായിരിക്കുന്നതാണ്. അപേക്ഷകരുടെ പട്ടിക 17നും കരട് ഗുണഭോക്തൃ പട്ടിക 22നും പ്രസിദ്ധീകരിക്കുന്നതാണെന്ന് അറിയിച്ചു.