മല്ലപ്പള്ളി: റേഷൻകടകളിൽ കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും സാധനങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ഇന്ത്യൻ യൂണിയൻ ദളിത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.ദളിത് ലീഗ് ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളയിൽ അദ്ധക്ഷതയിൽ ചേർന്ന യോഗം മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് ഉദ്ഘാടനം ചെയ്തു.കെ.കെ. കൊച്ചുരാമൻ, വാസുക്കുട്ടൻ,സുനിൽകുമാർ എന്നിവർ സംസാരിച്ചു.