ഇലവുംതിട്ട: മെഴുവേലി പഞ്ചായത്ത് കൊവിഡ്19 ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ വീണാ ജോർജ്ജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീബുദ്ധ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലാണ് ഫീമെയിൽ വാർഡ് ഉൾപ്പെടെ 110 കിടക്കകൾ ഒരുക്കിയിട്ടുളളത്. ക്ലീനിംഗ് ജീവനക്കാർ, സ്റ്റാഫ് നഴ്സ്, ചാർജ്ജ് ഓഫീസർമാർ എന്നിവരെ പഞ്ചായത്ത് നിയമിച്ചു.മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് ജി.ഒ പ്രോജക്ടിന് മെഡിക്കൽ ഓഫീസർക്ക് അനുമതി നൽകി. ഡോക്ടർ, നഴ്സ്, മറ്റ് ക്ലീനിക്കൽ സജ്ജീകരണങ്ങൾ എന്നിവ ഡി.എം.ഒ ക്രമീകരിക്കുന്ന മുറയ്ക്ക് ഉടനെ പ്രവർത്തനെ ആരംഭിക്കും. ചടങ്ങിൽ മുൻ എം.എൽ.എ കെ.സി.രാജഗോപാലൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണ കുറുപ്പ്, റവന്യൂ വകുപ്പ് ജീവനക്കാരും പഞ്ചായത്തിലെ മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.