കോന്നി : കഴിഞ്ഞ ദിവസം അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്രമാടം ബിന്ദുഭവനിൽ രാജൻപിള്ള (77) യ്ക്കായി തെരച്ചിൽ തുടരുന്നു. ഞായറാഴ്ച രാവിലെ 11 ഓടെ വീടിന്റെ സമീപത്തെ കടവിൽ ആറ്റുവെള്ളം കാണുന്നതിനിടെ രാജൻപിള്ള കാൽവഴുതി ആറ്റിലേക്ക് വീഴുകയായിരുന്നു.

ഇന്നലെ രാജൻപിള്ളയുടെ വീട്ടിലെത്തിയ കെ.യു. ജനീഷ് കുമാർ എം.എൽ.എ ഭാര്യ വത്സലയെയും മക്കളായ പ്രസാദിനെയും ബിന്ദുവിനെയും മറ്റു ബന്ധുക്കളെയും ആശ്വസിപ്പിച്ചു.
കോന്നി നിയോജക മണ്ഡലത്തിലെ മൂന്നു പേരെയാണ്കഴിഞ്ഞ ദിവസങ്ങളിൽ അച്ചൻകോവിലാ​റ്റിൽ കാണാതായത് .