പത്തനംതിട്ട: കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനം
പിൻവലിക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പരിസ്ഥിതിനാശത്തിനും രാജ്യസമ്പത്ത് കൊള്ളയടിക്കപ്പെടാനും കാരണമാകുന്ന ഇ.ഐ.എ.കരട് വിജ്ഞാപനം പിൻവലിക്കണമെന്നും ബി.ജെ.പി. സർക്കാർ രാജ്യത്തിന്റെ വിഭവങ്ങൾ കവർന്ന് സുഹൃത്തുക്കൾക്ക് നൽകുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.പൊതുജനങ്ങളുടെ അഭിപ്രായത്തിനായി സമർപ്പിച്ചിരിക്കുന്ന കരട് അപമാനകരവും അപകടകരവുമാണന്ന്പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് ആരോപിച്ചു.വനിതകൾ, ജലസേചന പദ്ധതികൾ, വ്യവസായ യൂണിറ്റുകൾ, വലിയ കെട്ടിടസമുച്ചയങ്ങൾ, ദേശീയപാത, മാലിന്യസംസ്‌കരണ പ്ലാന്റുകൾ എന്നിവ നിർമിക്കുന്നതിനു മുന്നോടിയായുള്ള പരിസ്ഥിതി ആഘാതപഠനം, ജനാഭിപ്രായം കേൾക്കൽ ഇവയാണ് വിജ്ഞാപനത്തിന്റെ ഉള്ളടക്കം.കുറേയേറെ പദ്ധതികളെ ജനാഭിപ്രായം കേൾക്കലിൽനിന്ന് കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയതാണ് പ്രധാന മാറ്റം. കടലിലെയും കരയിലെയും എണ്ണ,പ്രകൃതിവാതക പര്യവേക്ഷണം,25 മെഗാവാട്ടിൽ താഴെയുള്ള ജലവൈദ്യുത പദ്ധതികൾ, ചെറുതും ഇടത്തരവുമായ ധാതുഖനികൾ, ചെറിയ ഫർണസ് യൂണിറ്റുകൾ,ചെറുകിട സിമന്റ് ഫാക്ടറികളും ആസിഡ്ചായം നിർമാണ ഫാക്ടറികളും 25100 കിലോമീറ്ററിനിടയ്ക്കുള്ള ദേശീയപാത വികസനം തുടങ്ങിയവയാണ് ഒഴിവാക്കിയത്. ദേശീയസുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള ഒരുവിവരവും ജനത്തിനു നൽകേണ്ടതില്ലെന്നാണ് പുതിയ വിജ്ഞാപനത്തിലെ വ്യവസ്ഥ.പത്തനംതിട്ടയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി റജിമലയാലപ്പുഴ,സംസ്ഥാന ട്രഷറർ ബിജു വി.ജേക്കബ്,അംബുജാക്ഷൻനായർ,ജോർജ്കുട്ടി മണിയംകുളം എന്നിവർ സംസാരിച്ചു.