മല്ലപ്പള്ളി: വെള്ളപ്പൊക്കത്തെ തുടർന്ന് മാലിന്യം അടിഞ്ഞുകൂടിയ മല്ലപ്പള്ളി പഞ്ചായത്ത് ബസ് സ്റ്റാൻഡ് കഴുകി വൃത്തിയാക്കി. മണിമലയാറ്റിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളും ചെളിയും കുമിഞ്ഞുകൂടി ദുർഗന്ധം വമിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്.