t
.

പത്തനംതിട്ട ജില്ലയിൽ ഇന്നലെ നാലു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഒരാൾ വിദേശത്തുനിന്നും വന്നതും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ജില്ലക്കാരായ 216 പേർ ഇതുവരെ രോഗികളായിട്ടുണ്ട്. ഇതിൽ 205 പേർ ജില്ലയിലും 11 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 64 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 40 പേരും, അടൂർ ജനറൽ ആശുപത്രിയിൽ മൂന്നു പേരും, റാന്നി മേനാംതോട്ടെ സെന്ററിൽ 17 പേരും, പന്തളം അർച്ചന സെന്ററിൽ 27 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് സെന്ററിൽ 55 പേരും ഐസൊലേഷനിലുണ്ട്.

സ്വകാര്യ ആശുപത്രികളിൽ 19 പേർ ഐസൊലേഷനിലുണ്ട്.
അടൂർ നഗരസഭയിലെ ഗ്രീൻവാലി കൺവൻഷൻ സെന്ററിൽ 210 കിടക്കകളുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ചികിൽസയിൽ കഴിയുന്നവർക്കായി മാനസിക ഉല്ലാസത്തിന് പ്രത്യേക ശ്രദ്ധ നൽകിയുള്ള സംവിധാനങ്ങൾ ഒരുക്കി. കാരംസ്, ചെസ് എന്നീ കളികളിൽ ഏർപ്പെടാൻ സംവിധാനമുണ്ട്. പാട്ടു കേൾക്കുന്നതിനും പത്രങ്ങളും വാരികകളും വായിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനും കാണുന്നതിനുമായി ടെലിവിഷനുകളും ഒരുക്കിയിട്ടുണ്ട്. ഡോക്ടർമാർക്ക് പരിശോധിക്കുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ഭക്ഷണം അവിടെത്തന്നെ പാചകം ചെയ്യാനുള്ള സൗകര്യം, ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും പ്രത്യേകം വിശ്രമമുറികൾ തുടങ്ങിയവ പ്രത്യേകതയാണ്.

-----------------

പുതിയ കണ്ടൈൻമെന്റ് സോണുകൾ


ഇരവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, 11, 13, 17, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒൻപതിൽ ഉൾപ്പെട്ട തൈമറവുംകര പ്രദേശം, കടമ്പനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 11 എന്നിവിടങ്ങളിൽ ഇന്നലെ മുതൽ കണ്ടൈൻമെന്റ് സോൺ നിയന്ത്രണം.

----------------

നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി


എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, രണ്ട്, നാല്, 14, തിരുവല്ല നഗരസഭയിലെ വാർഡ് അഞ്ച്, ഏഴ്, എട്ട്, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 14 എന്നീ സ്ഥലങ്ങളെ ഇന്ന് മുതൽ കണ്ടൈൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി