പത്തനംതിട്ട : മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ ദുരന്ത സാദ്ധ്യതകൾ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ ക്വാറികളുടെയും പ്രവർത്തനങ്ങൾക്കുള്ള നിരോധനം ആഗസ്റ്റ് 16 വരെ ദീർഘിപ്പിച്ചു. ക്വാറികൾ ഈ ദിവസങ്ങളിൽ പ്രവർത്തിക്കുന്നില്ലെന്ന് ജില്ലാ പൊലീസ് മേധാവി, തിരുവല്ല സബ് കളക്ടർ, അടൂർ ആർഡിഒ, ബന്ധപ്പെട്ട തഹസിൽദാർമാർ എന്നിവർ ഉറപ്പുവരുത്തണം.
ക്വാറികൾ തുറന്ന് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ജനങ്ങൾ അതത് താലൂക്കുകളിലെ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കണം. ബന്ധപ്പെട്ട തഹസിൽദാർമാർ ജനങ്ങളുടെ പരാതികളിൽന്മേൽ സത്വര നടപടികൾ സ്വീകരിച്ച് ക്വാറികൾ പ്രവർത്തിക്കുന്നില്ലായെന്ന് ഉറപ്പുവരുത്തണം. ഉത്തരവു ലംഘിക്കുന്ന ക്വാറി ഉടമകൾക്ക് എതിരെ ദുരന്ത നിവാരണ നിയമം2005 പ്രകാരം നടപടികൾ സ്വീകരിക്കും.