പത്തനംതിട്ട : ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ബാലസഭാ കുട്ടികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യ സമര നായിക/ നായകൻമാരുടെ വേഷം ധരിച്ചുള്ള ഫോട്ടോ മത്സരം, ഓൺലൈൻ ക്വിസ് പ്രോഗ്രാം എന്നിവയാണ് മത്സര ഇനങ്ങൾ. ഓഗസ്റ്റ് 14 ന് വൈകുന്നേരം അഞ്ചു വരെ അയയ്ക്കാം.ഓൺലൈൻ ക്വിസ് പ്രോഗ്രാം മത്സരം ഓഗസ്റ്റ് 15ന് ഉച്ചയ്ക്ക് ശേഷം രണ്ടു മുതൽ 2.30 വരെ നടത്തും. മത്സരം സംബന്ധിച്ചിട്ടുള്ള വിശദാംശങ്ങൾ കുടുംബശ്രീ ജില്ലാ മിഷന്റെ ബാലസഭ പത്തനംതിട്ട എന്ന എന്ന ഫേസ് ബുക്ക് പേജിൽ ലഭ്യമാണ്.