പത്തനംതിട്ട : ദേശ വിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി..ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സമര പ്രഖ്യാപന വെർച്യുൽ റാലി ഇന്ന് വൈകിട്ട് 4ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്യും.ജില്ലാ പ്രസിഡന്റ് അശോകൻ കുളനട അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി ജില്ലാ ഫേസ്ബുക് പേജിലൂടെ (www.facebook.com/bjp4pathanamthitta) എല്ലാ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും വെർച്യുൽ റാലിയിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ പ്രസിഡന്റ് അറിയിച്ചു.