കൂടൽ: കുളത്തുമൺ രത്നഗിരിയിൽ തെരുവ് നായയുടെ ആക്രമണത്തിൽ ആളുകൾക്കും വളർത്തുമൃഗങ്ങൾക്കും പരുക്കേറ്റു. വൈകിട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. കുളത്തുമൺ സ്വദേശി അനില ഭവനം ഗോപാലകൃഷ്ണനാണ് കടിയേറ്റത്. നായയുടെ ആക്രമണത്തിൽ പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതുപറമ്പിൽ വീട്ടിൽ വത്സലയുടെ രണ്ട് പശുക്കളേയും നായ ആക്രമിച്ചു. കുളത്തുമൺ മേലേതിൽ അമ്പിളിയേയും നായ ആക്രമിച്ചു.