പത്തനംതിട്ട ; പ്രളയ മുൻകരുതൽ എന്ന നിലയിൽ രക്ഷാപ്രവർത്തനത്തിനായി കൊല്ലത്തുനിന്ന് വള്ളങ്ങളുമായി പന്തളത്തെത്തിയ മത്സ്യത്തൊഴിലാളികൾക്ക് മന്ത്രി അഡ്വ. കെ. രാജു വസ്ത്രങ്ങൾ കൈമാറി. മത്സ്യത്തൊഴിലാളി പ്രതിനിധിയായ അപ്പു വസ്ത്രങ്ങൾ ഏറ്റുവാങ്ങി. കുളനട റോട്ടറി ക്ലബിന്റെ നേതൃത്വത്തിലാണ് വസ്ത്രങ്ങളെത്തിച്ചത്. ചിറ്റയം ഗോപകുമാർ എം.എൽ.എ,​
​ പന്തളം മുനിസിപ്പൽ ചെയർപേഴ്‌സൺ ടി.കെ. സതി, അടൂർ ആർഡിഒ എസ് ഹരികുമാർ, അടൂർ തഹസിൽദാർ ബീനാ എസ്. ഹനീഫ്,​ സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയൻ ,​ പന്തളം റോട്ടറി ക്ലബ് പ്രസിഡന്റ് രാജീവ് വേണാട്, സെക്രട്ടറി ഷെമീം റാവുത്തർ, ഡയറക്ടർമാരായ ഹരി ഭാവന, ദിലീപ് ,തുടങ്ങിയവർ പങ്കെടുത്തു.