പത്തനംതിട്ട : തൃശൂർ പുത്തൂർ വില്ലേജ് ഓഫീസർ സി.എൻ.സീമയെ സി.പി.എം. പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ഘരാവോ ചെയ്യുകയും തുടർന്ന് അവർ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സർവറുകൾ കൃത്യമായി പ്രവർത്തിക്കാത്തത് സർട്ടിഫിക്കറ്റുകൾ യഥാസമയം നൽകാൻ കഴിയാതെ വരുന്നതിന് കാരണമാണ്. ഈ സാഹചര്യത്തിൽ ജീവനക്കാരെ സമ്മർദ്ദത്തിലാഴ്ത്തി മാനസികവും ശാരീരികവുമായി തകർക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരെ കർശന നിയമനടപടികൾസ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ, ജില്ലാ സെക്രട്ടറി അജിൻ ഐപ്പ്, ജോർജ്ജ് ആവശ്യപ്പെട്ടു.