തണ്ണിത്തോട്: മഴയിൽ തിട്ട ഇടിഞ്ഞ് റോഡിലേക്ക് വീണ് അപകട ഭീഷണിഉയർത്തുന്നു. തണ്ണിത്തോട് ചിറ്റാർ റോഡിൽ മൂഴിക്ക് സമീപം മണ്ണാരേത്ത് പടിയിലാണ് തിട്ടയിടിഞ്ഞ് റോഡിലേക്ക് വീണത്. വാഹനങ്ങൾക്ക് കടന്നു പോകാനാകാതെ വന്നതോടെ നാട്ടുകാർ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് കുറേ ഭാഗത്തെ മണ്ണ് നീക്കം ചെയ്തിരുന്നു. മണ്ണിടിച്ചിൽ മൂലം മണ്ണാരേത്ത് രാജന്റെ വീട് അപകട ഭീഷിണിയിലാണ്. ചെളി നിറഞ്ഞ റോഡിൽ ബൈക്കുകൾ തെന്നി വീണ് പലർക്കും പരുക്കേറ്റു. മണ്ണിടിച്ചിലുണ്ടായ ഭാഗത്തോട് ചേർന്ന സ്ഥലവും അപകട ഭീഷിണിയിലാണ്. ഈ ഭാഗം ഇടിഞ്ഞാൽ സമീപത്തെ വീടുകൾക്കും ഭീഷിണിയാകും. പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.