പത്തനംതിട്ട: പരിസ്ഥിതിക്കും മനുഷ്യനും ദോഷകരമാവുന്ന പരിസ്ഥിതി ആഘാത പഠന വിജ്ഞാപന നിയമ ഭേദഗതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്ന് എസ്.വൈ.എസ്, എസ്.എസ്.എഫ് ജില്ലാ കമ്മിറ്റികൾ ആവശ്യപ്പെട്ടു.
സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഒരു ലക്ഷം ഇ മെയിലിലൂടെ കേന്ദ്ര സർക്കാറിനെ പ്രതിഷേധം അറിയിച്ചു.
എസ്.വൈ.എസ്.ജില്ലാ പ്രസിഡന്റ് സലാഹുദ്ദീൻ മദനി അദ്ധ്യക്ഷത വഹിച്ചു.അഷ്രഫ് ഹാജി അലങ്കാർ,മുഹമ്മദ് ഷിയാഖ് ജൗഹരി,സുധീർ വഴിമുക്ക്, മുത്തലിബ് അഹ്‌സനി, നിസാം നിരണം,അനസ് പൂവാലം പറമ്പിൽ, മിസ് ബാഹുദ്ദീൻ ബുഖാരി, എന്നീവർ സംസാരിച്ചു.