പത്തനംതിട്ട : കൊവിഡ് ഭീഷണിയും മഴക്കെടുതിയും നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ വീട്ടിലിരുന്ന് സുരക്ഷിതമായും പൂർണമായും സൗജന്യമായും നിങ്ങളുടെ ഏത് ബാങ്കിലെയും പണം പിൻവലിക്കാനുള്ള സൗകര്യം തപാൽ വകുപ്പ് ഒരുക്കുന്നു. തപാൽ ഓഫീസിലേക്ക് വിളിച്ചറിയിച്ചാൽ ബാങ്ക് അക്കൗണ്ടിൽ നിന്നും വീട്ടിലെത്തി പോസ്റ്റുമാൻ പണം പിൻവലിച്ചു നൽകും. ഡിപ്പാർട്ട്‌മെന്റ് ഒഫ് പോസ്റ്റും ഇന്ത്യാ പോസ്റ്റ് പേയ്‌മെൻ്‌റ്‌സ് ബാങ്കും ചേർന്നാരംഭിച്ച നൂതന സംരഭമായ എസി.പിസ്.എസ് മുഖാന്തരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കിസാൻ സമ്മർ നിധി പോലെയുള്ള സബ്‌സിഡികൾ, തൊഴിലുറപ്പ് വേതനം, കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ ക്ഷേമപെൻഷനുകൾ എന്നിവ പോസ്റ്റുമാൻ വഴി നിങ്ങളുടെ വീടുകളിൽ എത്തുന്നു. ഈ സ്‌കീമിലുള്ള എല്ലാ ഉപഭോക്താക്കളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. നിങ്ങളുടെ തൊട്ടടുത്തുള്ള പോസ്‌റ്റോഫീസുമായോ പോസ്റ്റുമാനുമായോ ബന്ധപ്പെട്ടാൽ പ്രസ്തുത സേവനം ലഭ്യമാണ്. 0468-2222255, 04735-224940, 860694788, 7899428375 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാലും പ്രസ്തുത സേവനം ലഭിക്കും.