പത്തനംതിട്ട : കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡ്, ജില്ലാ ഓഫീസിൽ നിന്നും പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്നവരും , 2020 ജൂലൈ 15 വരെ മസ്റ്ററിംഗ് നടത്താൻ സാധിക്കാതെ പോയവരുമായ പെൻഷൻകാർ അവരവരുടെ ആധാറുമായി വിവിധ അക്ഷയകേന്ദ്രങ്ങളിൽ എത്തി 2020 ഇന്നുമുതൽ16 (ഞായറാഴ്ച) തീയതി വരെയുള്ള കാലയളവിൽ ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. കൂടാതെ മസ്റ്ററിംഗ് ചെയ്യുമ്പോൾ ഏതെങ്കിലും വിധത്തിൽ പരാജയപ്പെടുന്നവർ അക്ഷയിൽ നിന്നുള്ള രസീതും ലൈഫ് സർട്ടിഫിക്കറ്റും ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.