ചെങ്ങന്നൂർ: ചെങ്ങന്നൂർ ഫെസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിശപ്പ് രഹിത ചെങ്ങന്നൂർ പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെ ഭാഗമായി ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് സൗജന്യമായി അരി വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. ചെങ്ങന്നൂർ ഫെസ്റ്റ് കമ്മിറ്റി ചെയർമാൻ പി.എം.തോമസ് അദ്ധ്യക്ഷത വഹിച്ചു കെ.ജി.കർത്താ, അഡ്വ.എബി കുര്യാക്കോസ്, സതീഷ് മണിക്കശേരി, ജേക്കബ് വഴിയമ്പലം, ജോസ് കെ.ജോർജ്, ഷൈല ജേക്കബ്, അനൂപ് എസ്. കുമാർ, സുധീഷ് പ്രീമിയർ, അനിൽ ചെങ്ങന്നൂർ, ഭരണിക്കാവ് രാധാകൃഷ്ണൻ, ക്രിസ്റ്റി ജോർജ് മാത്യു എന്നിവർ സംസാരിച്ചു.