പത്തനംതിട്ട : ജില്ല 2018 ലെ പ്രളയത്തിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായ ജില്ലയാണ്. വന്യമൃഗങ്ങളുടെ ശല്യംകൊണ്ട് കാർഷിക മേഖല മുഴുവൻ തകർന്നിരിക്കുന്ന സമയത്താണ് കൊവിഡ് മഹാമാരി ഉണ്ടായത്. വിദേശത്തു നിന്നും മറ്റ് സംസ്ഥാനത്തുനിന്നും ജോലി നഷ്ടപ്പെടുകയും കൊവിഡ് മൂലം മരണം ഉണ്ടാവുകയും ചെയ്ത ജനങ്ങളാണ് ജില്ലയിലെ കൂടുതൽ ആൾക്കാരും. ഈ സാഹചര്യത്തിലാണ് വീണ്ടും മലയോര മേഖലയിലും അപ്പർ കുട്ടനാട്ടിലും വീടുകളും കൃഷികളും നശിച്ചത്. അപ്പർ കുട്ടനാട്ടിലെ നെൽകർഷകർക്ക് 50000 രൂപാവെച്ച് ഏക്കറിന് നൽകണം. വീടു നഷ്ടപ്പെട്ടവർക്കും മറ്റ് കർഷകർക്കും യുദ്ധകാലാടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ വിക്ടർ തോമസ് ഗവൺമെന്റിനോടാവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പുകളിൽ താമസിക്കുന്നവരുടെ കൊവിഡ് കാലഘട്ടത്തിലെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് ഗവൺമെന്റ് പ്രത്യേകം ശ്രദ്ധ ചെലുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു.